കായംകുളം വള്ളികുന്നത് 15 വയസ്സുകാരന് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. പ്രതി എവിടെയുണ്ട് എന്നതിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചു എന്നാണ് സൂചന. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വള്ളികുന്നത്ത് സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന ആദര്‍ശ്, കാശി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവര്‍ക്കും സംഘട്ടനത്തില്‍ സാരമായ പരുക്കേറ്റിട്ടുണ്ട്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നതിനെപ്പറ്റി പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രാാദേശിക തലത്തില്‍ നിലനിന്ന പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചനയുണ്ട്.