കോന്നി: കോണ്‍ഗ്രസിന്റ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെ കോന്നിയില്‍ പൊട്ടിത്തെറി. റോബിന് പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ് രാജി വെച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ വഞ്ചിച്ചതായി പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ് പറഞ്ഞു.

ആറന്മുളയില് സ്ഥാനാര്‍ഥിയാക്കുമെന്നുള്ള വാഗ്ദാനം പാര്‍ട്ടി പാലിച്ചില്ല. കോന്നിയോ ആറന്മുളയോ കിട്ടുമെന്ന് കരുതി. രണ്ടു മണ്ഡലത്തില്‍ നിന്നും ഒഴിവാക്കി. തന്നെ പറഞ്ഞു ചതിച്ച പാര്‍ട്ടിയോടൊപ്പം ഇനി നില്‍ക്കില്ല. കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങുന്നു എന്ന് പി മോഹന്‍ പറഞ്ഞു.
കഴിഞ്ഞ കോന്നി ഉപതിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശും റോബിന് പീറ്ററും ചേര്‍ന്നാണ് തന്നെ തോല്‍പ്പിച്ചത് എന്നും പി മോഹന്‍ രാജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


