ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മല്‍സരിക്കും. പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകുമെന്ന് ലതികാ സുഭാഷ് പറഞ്ഞു. പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും. വനിതകളില്‍ മല്‍സരിപ്പിക്കേണ്ടത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരെയാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവരെ കൊണ്ടുവന്നതുകൊണ്ട് കാര്യമില്ല.
കെപിസിസി അധ്യക്ഷന്‍ ഫോണ്‍ പോലും എടുത്തില്ലെന്നും ലതിക ആരോപിച്ചു. സ്ത്രീയെന്ന് പറഞ്ഞാല്‍ അടിച്ചമര്‍ത്തപ്പെടാന്‍ ഉള്ളതാണോയെന്നും ലതിക ചോദിച്ചു. ഏറ്റുമാനൂര്‍ ഇല്ലെങ്കിലും വൈപ്പിനില്‍ മല്‍സരിക്കാന്‍ തയ്യാറായിരുന്നെന്നും ലതികാ സുഭാഷ് കോട്ടയത്ത് പറഞ്ഞു.


