തിരുവനന്തപുരം: തലസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. മുന്‍ കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫിന് എതിരായ കെ.പി.സി.സിയുടെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം. ലത്തീഫ്നെതിരെ അകാരണമായി കെപിസിസി നടപടി സ്വീകരിച്ചതില്‍ പ്രതിഷേദിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ആണ് തിരുവനന്തപുരത്ത് സംഘടിച്ച് പ്രകടനം നടത്തിയത്.
കോരിചൊരിയുന്ന മഴയെ അവഗണിച്ച് ആണ് ജനപ്രതിനിധികളും നേതാക്കളും ഉള്‍പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തത്. എം. എ. ലത്തീഫിനോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉള്ള സ്നേഹവും ആവേശവും വ്യക്തമാക്കുന്ന രീതിയിലുള്ള മുദ്രാവാക്യം വിളികളോടെ ആണ് പ്രവര്‍ത്തകര്‍ നീങ്ങിയത്. കനകകുന്ന് വളപ്പിലെ കെ കരുണാകരന് സ്മൃതി മണ്ഡപത്തില്‍ പുഷ്പര്‍ച്ചന അര്‍പ്പിച്ചു കൊണ്ടാണ് പ്രകടനം ആരംഭിച്ചത്.
ട്രാവന്കോര് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി അംഗം സി കേശവന്റെ പ്രതിമയിലും പ്രവര്‍ത്തകര്‍ പുഷ്പ്പാര്‍ച്ചന നടത്തുകയുണ്ടായി. പ്രകടനം പാളയത്ത് ആര് ശങ്കര്‍ സ്മൃതി മണ്ഡപത്തില്‍ സമാപിച്ചു. നൂറു കണക്കിന് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കെസ്യു വിന്റെയും പ്രവര്‍ത്തകര്‍ എം എ ലത്തീഫിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപെട്ടു ശക്തമായ മഴയെയും അവഗണിച്ച് പ്രകടനത്തില്‍ അണി നിരന്നു.
സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് നേരെ നടപടി സ്വീകരിക്കാതെ ഒരു പരാതിയും ഇല്ലാതെ ജനകീയനായ നേതാവിനെ സസ്പെന്‍ഡ് ചെയ്തത് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രണ്ടര പതിറ്റാണ്ട് കാലമായി തലസ്ഥാനത്ത് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളുടെ സൂത്രധാരനും ആവശ്യമായ പിന്തുണ നല്കുന്നയാളും ആണ് ലത്തീഫ്. അതിനാല്‍ തന്നെ തലസ്ഥാന ജില്ലയിലെ കോണ്‍ഗ്രസിലെ യുവജന വിഭാഗങ്ങള്‍ക്ക് ആവേശം നല്കുന്ന നേതാവ് ആണ് ലത്തീഫ്.
കഴിഞ്ഞ ദിവസങ്ങളില്‍ ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് കേന്ദ്രങ്ങളിലും ആറ്റിങ്ങല്‍ നഗരത്തിലും സമാന രീതിയില്‍ പ്രകടനം നടന്നിരുന്നു.

