തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെ. ബാബു. മണ്ഡലം തിരിച്ച് പിടിക്കും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ വിളിച്ചിരുന്നു. തൃപ്പൂണിത്തുറയില്‍ വിജയം ഉറപ്പാണെന്നും കെ. ബാബു പറഞ്ഞു.
തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ മത്സരിപ്പിച്ചില്ലെങ്കില്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് രാജിവയ്ക്കുമെന്ന് വ്യക്തമാക്കി ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ രംഗത്തെത്തിയിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആര് വേണുഗോപാല്‍, പി കെ സുരേഷ് എന്നിവരുടേതായിരുന്നു രാജി ഭീഷണി. കെ. ബാബുവിന് തൃപ്പൂണിത്തുറയില്‍ സീറ്റ് നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം.


