മൂവാറ്റുപുഴ:രണ്ടാര്‍കര എസ്.എ.ബി.റ്റി.എം. സ്കൂളില്‍ കിഡ്സ് ഫെസ്റ്റും, സ്കൂള്‍ പത്രത്തിന്റെ പ്രകാശനവും സംഘടിപ്പിച്ചു. സ്കൂള്‍ കെജി വിഭാഗത്തിന്റെഅഭിമുഖ്യത്തില് നടന്ന ‘കിഡ്സ് ഷോ 2021 ‘ ന്റെ ഉദ്ഘാടനം ഡോ. മാത്യു കുഴല്നാടന് എംഎല്‍എ നിര്‍വഹിച്ചു.
സ്കൂളില്‍ നടന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളള്‍ ഉള്‍കൊള്ളിച്ച് പുറത്തിറക്കിയ ‘സെല്ഫിസ്റ്റ 2021’ സ്കൂള്‍ പത്രത്തിന്റെ പ്രകാശനവും എംഎല്‍എ നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ എംഎം അലിയാര് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ്, വൈസ് പ്രസിഡന്റ് അഷറഫ് മൈതില്‍, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ കെ എം ഷെക്കീര്‍, ഹെഡ്മിസ്ട്രസ്സ് എം എ ഫൗസിയ, പിറ്റിഎ പ്രസിഡന്റ് ഷെഫീക്ക് എംഎ, വേണി, റഫീന എന്നിവര്‍ സംസാരിച്ചു.


