മൂവാറ്റുപുഴ: വിദഗ്ധ പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് ആവശ്യമായിട്ടുള്ളതെന്ന് സംവിധായകന് മേജര്‍ രവി. ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള ഇടുക്കി ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ 7 അസംബ്ലി നിയോജന മണ്ഡലങ്ങളിലും വിദഗ്ധ പരിശീലനം നല്‍കിക്കൊണ്ടാണ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമിനെ സജ്ജമാക്കുന്നത്. മേജര്‍ രവി സംഘടനയുടെ മുഖ്യരക്ഷാധികാരിയായിരിയ്ക്കും.
ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള 250 അംഗങ്ങളെ ഉള്‍പ്പെടുത്തി ആദ്യഘട്ട പരിശീലനം നല്‍കും. തുടര്‍ന്ന് ഏഴ് അസംബ്ലി മണ്ഡലങ്ങളിലും സേനയുടെ യൂണിറ്റുകള്‍ ആരംഭിക്കും. പഞ്ചായത്ത് തലത്തിലുള്ള യൂണിറ്റുകള്‍ നിലവില്‍ വരുന്നതോടെ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും സേവന സന്നദ്ധരായ സേനാംഗങ്ങള്‍ സജ്ജരാകുമെന്ന് എം പി പറഞ്ഞു. രക്തദാനം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ഇടുക്കി ഡി സാസ്റ്റര്‍ മനേജ്മെന്റ് ടീമിലൂടെ ലഭ്യമാക്കും.
ഡീന്‍ കുര്യാക്കോസ് എം പി അധ്യക്ഷത വഹിച്ചു. പാര്‍ലമെന്റ് മണ്ഡലം ചീഫ് കോര്‍ഡിനേറ്റര്‍ ജോണ്സണ് മാമലശേരി, കോര്‍ഡിനേറ്റര്‍ എല്‍ദോ ബാബു വട്ടക്കാവില്‍, സലിംകുട്ടി, ഹെന്‍ട്രി ബേബി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഹെന്‍ട്രി ടെക് കമ്പനി തയ്യാറാക്കിയിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സേനയില്‍ അംഗമാകുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും സാധിക്കും .പ്രധാനമായും ലൈഫ് സേവര്‍ ട്രെയിനിംഗ്, സി.പി.ആര്, സിമ്മിംഗ്, ലൈഫ് ഗാര്‍ഡ് ട്രെയിനിംഗ്, എന്വിയോണ്മെന്റ് സ്റ്റഡി, ഡിസാസ്റ്റര്‍ ട്രയിനിംഗ്, അഡ്വെഞ്ചര്‍ സ്പോര്‍ട്ട്സ്, സ്ക്യൂബ ഡൈവിംഗ് തുടങ്ങിയ ആദ്യഘട്ട പരിശീലനത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്.