വയനാട് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്ഷകന് മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കൃഷിയിടത്തില്‍ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയശേഷം തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നു.
കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഗഡു അഞ്ച് ലക്ഷം രൂപ ആശ്രിതര്‍ക്ക് ഉടന്‍ നല്‍കും. ഇത് സംബന്ധിച്ച് വനം മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് തീരുമാനം. അതേസമയം, പ്രദേശത്ത് നാട്ടുകാര്‍ വന്‍ പ്രതിഷേധത്തിലാണ്. വനപാലകരെനാട്ടുകാര് തടഞ്ഞു. മാനന്തവാടി എംഎല്‍എ ഒആര്‍ കേളു സ്ഥലത്ത് എത്തിയിട്ടുണ്ട്.


