തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിന് റോഡില്‍ പാര്‍ക്കിങ് അനുവദിച്ച വിവാദ കരാര്‍ റദ്ദാക്കി നഗരസഭ. പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി. എംജി റോഡിലാണ് 5,000 രൂപ പ്രതിമാസ വാടകയ്ക്ക് നഗരസഭ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗ് സ്ഥലം അനുവദിച്ചത്. ഇത് വിവാദമായതോടെയാണ് നടപടി റദ്ദാക്കി നഗരസഭ തലയൂരുന്നത്.
റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് നിയമ ലംഘനം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം എംജി റോഡിലെ പാര്‍ക്കിംഗ് ഏര്യ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു നഗരസഭ ആദ്യം വിശദീകരിച്ചത്.