കൊച്ചി കാലടിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന കുറുക്ക് തൊണ്ടയില്‍ കുടുങ്ങി കൈപ്പട്ടൂര്‍ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികള്‍ ഒരാളായ ഹെലനാണ് മരിച്ചത്.
ഒരു വയസായിരുന്നു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. വിദേശത്തുള്ള പിതാവ് ഷാന്റോ എത്തിയ ശേഷമാകും ശവസംസ്കാരം നടക്കുക. അമ്മ റോണി, സഹോദരങ്ങള്‍: സാല്‍വിന്‍, ഹെനിന്.


