മൂവാറ്റുപുഴ: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മൂവാറ്റുപുഴ ജില്ല രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുന്‍ എംഎല്‍എ ജോസഫ് വാഴക്കന് പറഞ്ഞു. വികസനമെന്നത് അജണ്ടയില്‍ ഇല്ലാതിരുന്ന ഒരു എംഎല്‍എയാണ് ദൗര്‍ഭാഗ്യ വശാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നമുക്കുണ്ടായിരുന്നത്.വ്യക്തിപരമായ ആരോപണങ്ങളല്ല. മറിച്ച് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു ജനപ്രതിനിധി തീര്‍ച്ചയായും വിധേയമാകേണ്ട ജനകീയ വിലയിരുത്തലാണ് മൂവാറ്റുപുഴയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങള്‍ക്കായി സാധ്യമാക്കുന്നതെന്നും ജോസഫ് വാഴക്കന് പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിലായിരുന്നു ജോസഫ് വാഴക്കന്റെ ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ചുവര്‍ഷം മുമ്പ് മൂവാറ്റുപുഴ ജില്ല എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലായിരുന്നു നമ്മള്. ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ മൂവാറ്റുപുഴ എത്രയോ കാലം മുമ്പേ പ്രസക്തമായ ഒരു നഗരമായിരുന്നു. കാലത്തിനൊത്ത ഒരു വളര്‍ച്ചയിലേക്ക് ഈ നാടിന് എത്താന്‍ കഴിയാതിരുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ആയിരുന്നു എംഎല്‍എ ആയിരുന്നപ്പോള്‍ ഞാന്‍ ശ്രമിച്ചത്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മൂവാറ്റുപുഴ ആസ്താനമായുള്ള ജില്ലയ്ക്ക് വേണ്ടിയുള്ള ശ്രമം ശക്തമാക്കുമെന്നും ജോസഫ് വാഴയ്ക്കന് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ ചെയര്മാന് പിപി എല്‍ദോസ്, കെപിസിസി സെക്രട്ടറി കെ.എം സലീം, എക്സികുട്ടീവ് അംഗം എ മുഹമ്മദ് ബഷീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


