കാസര്‍ഗോഡ് ചെങ്കളയില്‍ മൂന്നംഗ കുടുംബത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള തൈവളപ്പില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മിഥിലാജ് (50), സാജിദ (38), സഹദ് (14) എന്നിവരെയാണ് ക്വാര്‍ട്ടേഴ്സിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് പേരെയും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ടൈലര്‍ ജോലി ചെയ്തു വന്നിരുന്നയാളാണ് മിഥിലാജ്. സാമ്പത്തിക പ്രശ്നം മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ക്വാര്‍ട്ടേഴ്സിന് പുറത്ത് ആരെയും കാണാത്തതിനാല്‍ അയല്‍വാസികള്‍ നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. വിദ്യാനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


