അഞ്ചുമിനിറ്റുകൊണ്ട് എത്താവുന്ന ക്വറൈന്റീന് കേന്ദ്രത്തില്‍ പത്തനംതിട്ട സ്വദേശിയായ യുവതിയുമായി ആംബുലന്‍സ് ഡ്രൈവര്‍ ചുറ്റിയത് നാലുമണിക്കൂറിലേറെ. ജൂണ്‍ പതിനെട്ടിനായാരുന്നു ദുബായില്‍ നിന്ന് പത്തനംതിട്ടയിലെത്തിയ യുവതിക്ക് ദുരനുഭവം ഉണ്ടായത്. ആംബുലന്‍സില്‍ അന്നും ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ക്വറൈന്റീന് കേന്ദ്രത്തില്‍ റൂം ബുക്ക് ചെയ്തിരുന്നെങ്കിലും, അവിടെ റൂം ഇല്ലെന്നു പറഞ്ഞ് ആംബുലന്‍സ് ഡ്രൈവര്‍ യുവതിയോട് തട്ടിക്കയറുകയും ചെയ്തു. ഭര്‍ത്താവിനെയും നഗരസഭ കൗണ്‍സിലറെയും നിരന്തരം വിളിച്ചാണ് യുവതി സുരക്ഷിത കേന്ദ്രത്തില്‍ എത്തിയത്. നേരിട്ട അനുഭവം പറഞ്ഞ് യുവതി പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല.
ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നവര്‍ പലയിടത്തായി ഇറങ്ങി. ഭര്‍ത്താവിനെയും മറ്റും വിവരങ്ങള്‍ അറിയിച്ചതിനാലാകാം അന്ന് അനിഷ്ടങ്ങള്‍ ഒഴിവായതെന്നാണ് ഞെട്ടലോടെ യുവതി ഇന്നും കരുതുന്നത്.


