രണ്ട് കിഡ്നിയും തകരാറിലായ പ്രവാസിയായ യുവാവ് കിഡ്നി മാറ്റിവെക്കാന്‍ ഉദാരമതികളുടെ സഹായം തേടുന്നു. മുവാറ്റുപുഴ സ്വദേശി വിനോദ് റഹ്മാന് (44) (ബിനു ഇക്ക) ആണ് രണ്ട് കിഡ്നിയും തകരാറിലായി ആഴ്ചയില്‍ രണ്ട് ഡയാലിസിസ് വീതം ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഭാര്യയും മകളും ഉള്‍പ്പെടുന്ന കുടുംബം സാമ്പത്തിക പ്രതിസന്ധിയില്‍ തുടര്‍ ചികിത്സയ്ക്കായി എന്ത് ചെയ്യുമെന്നറിയാതെ നിസഹായരാണ്.
പിതാവിന്റെ കിഡ്നിയിലൂടെയാണ് 14 വര്‍ഷം വിനോദ് ജീവിതം നയിച്ചത്. ഇപ്പോള്‍ വീണ്ടും കിഡ്നി മാറ്റുകയെന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് വിനോദിന് മുന്നിലുള്ളത്. കിഡ്നി മാറ്റിവെക്കണമെങ്കില്‍ ഏകദേശം 25 ലക്ഷം രൂപയാകും. ഇത് കണ്ടെത്താന്‍ സാധിക്കാതെ സഹായം തേടുകയാണ് കുടുംബം. വിനോദിനെ സഹായിക്കാന്‍ താല്പര്യമുള്ള ഉദാരമതികള്‍ തങ്ങളുടെ കുടുംബത്തിന്റെ നിസഹായാവസ്ഥ കാണാതെ പോകരുതെന്നാണ് വിനോദിന്റെ ഭാര്യയുടെ പ്രാര്‍ത്ഥന.
വിനോദിന് ചികിത്സാ സഹായം നല്‍കുന്നതിനായി ഭാര്യയുടെ പേരില്‍ മുവാറ്റുപുഴ ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. താഴെ നല്‍കിയിട്ടുള്ള അക്കൗണ്ട് നമ്പര്‍ വഴി സഹായം നല്‍കാവുന്നതാണ്. വിവരങ്ങള്‍ക്ക് ഇനി പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക..
സബീര്‍ മുവാറ്റുപുഴ: 9847003636
ഷെമീര്‍ പനക്കല്‍, വാര്‍ഡ് മെമ്പര്‍: 9744047565
Google pay No :-
Vinod Rahman 8590682746
Account Details
SHEMY C.H
A/C :- 19410100031566
IFSC :- FDRL0001941
FEDERAL BANK
MUVATTUPUZHA (east)
Binu phone number : 8156862264


