മലപ്പുറം ജില്ലാ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് സെല്ലുമായി ചേര്‍ന്ന് കേന്ദ്രസര്‍വ കലാശായിലേക്കുള്ള പൊതുപരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വിങ്സ് മലപ്പുറം പദ്ധതി മലപ്പുറത്തെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ മേഖലയിലെ ഉയരങ്ങളിലേക്ക് പറക്കാന്‍ പുതിയ ചിറകുകള് നല്‍കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സിയുഇടി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം നൂതന പദ്ധതികള്‍ ഏറ്റെടുക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് കേരളത്തിലെ മറ്റ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഇന്‍കല്‍ ക്യാമ്പസിലെ എഐ ഇന്റര്‍നാഷണല്‍ കോളേജില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ 200 സ്കൂളുകളില്‍ നിന്നായി ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
സിയുഇടി പരീക്ഷക്ക് അപേക്ഷ നല്കിയ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ വിങ്സ് പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനങ്ങള്‍ മെയ് 23 മുതല്‍ ആരംഭിക്കും.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്മയില്‍ മുത്തേടം, സ്ഥിര സമിതി ചെയര്മാന് മാരായ നസീബ അസീസ്, സെറീന ഹസീബ്, എന്‍.എ കരീം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റഷീദ് നാലകത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി നല്കിയ പരിശീലന പരിപാടിയില്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ അബ്ദുല്‍ അസീസ്, വിജയഭേരി കോഡിനേറ്റര്‍ ടി. സലിം, വി അനില്‍കുമാര്‍, അബ്ദുല്‍ഹമീദ് ഒ.പി, ഡോക്ടര്‍ വിനയന് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.


