എറണാകുളം റൂറല്‍ ജില്ലയില്‍ വോട്ടിംഗ് മെഷീന് സൂക്ഷിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ കനത്ത പോലിസ് സുരക്ഷ. മൂന്നു തലങ്ങളിലായിട്ടാണ് കേന്ദ്രങ്ങളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ പോലിസ് പട്രോളിംഗ് യൂണിറ്റുകള്‍ 24 മണിക്കുറും റോന്തുചുറ്റും. ക്യാമറ നിരീക്ഷണത്തിലായിരിക്കും കേന്ദ്രങ്ങള്‍. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടവിട്ട സമയങ്ങളില്‍ പരിശോധന നടത്തും.
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഒമ്പത് ഡി.വൈ.എസ്.പി, ഒമ്പത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, 36 സബ് ഇന്‍സ്പെക്ടര്‍, 88 കേന്ദ്രസേനാംഗങ്ങള്‍ ഉള്‍പ്പടെ 325 ഉദ്യോഗസ്ഥര്‍ എന്നിവര്‍ സുരക്ഷാ ചുമതല നിര്‍വ്വഹിക്കും.
ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ പെരുമ്പാവൂര്‍, യു.സി കോളേജ് ആലുവ (രണ്ടെണ്ണം), ശ്രീനാരായണ ഹൈസ്ക്കൂള് നോര്‍ത്ത് പറവുര്‍, ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ നോര്‍ത്ത് പറവൂര്‍, ആശ്രമം ഹയര്‍ സെക്കന്ററി സ്കൂള്‍ പെരുമ്പാവൂര്‍, നിര്‍മല പബ്ലിക് സ്കൂള്‍ മൂവാറ്റുപുഴ, നിര്‍മല ഹയര്‍ സെക്കന്ററി സ്കൂള്‍ മൂവാറ്റുപുഴ, എം.എ കോളേജ് മൂവാറ്റുപുഴ എന്നിവിടങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. മെയ് 2ന് ആണ് വോട്ടെണ്ണല്‍ നടക്കുന്നത്.


