ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വെഞ്ഞാറമൂടില്‍ വച്ച് എസ്എഫ്ഐ പ്രവര്‍ത്തകരാണ് എംപിയെ കരിങ്കൊടി കാണിച്ചത്. എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എംപിയുടെ വാഹനം കടന്നു വരുന്നതിനിടെ വെഞ്ഞാറമൂട്ടില്‍ ധര്‍ണ നടത്തുകയായിരുന്ന പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. വാഹനം തടഞ്ഞു നിര്‍ത്തുകയും ബോണറ്റില്‍ അടിക്കുകയും ചെയ്തുവെന്ന് എം.പി.പറഞ്ഞു. ഉടന്‍ തന്നെ പൊലീസെത്തി പ്രതിഷേധക്കാരെ നീക്കി.
പ്രതിഷേധക്കാര്‍ എം പിയുടെ വാഹനം തടയുകയും വാഹനത്തിന് കരിങ്കൊടി കാണിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഏരിയ സെക്രട്ടറി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഏരിയാ സെക്രട്ടറി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.


