കാസര്‍കോട്: പനത്തടിയില്‍ പുഴയില്‍ വീണ് ഒരാള്‍ മരിച്ചു. ചെറുപനത്തടിയില്‍ മൂലപ്പള്ളി എം രാഘവന് ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുഴയിലിറങ്ങിയപ്പോള്‍ കാല്‍വഴുതി വീണതാകാമെന്നാണ് കരുതുന്നത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇരുപത്തി രണ്ടായി.
കാസര്‍കോട് പനത്തടി, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വെള്ളരിക്കുണ്ട് താലൂക്കിലും ഹോസ്ദുര്‍ഗ് താലൂക്കിലും മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.