മൂവാറ്റുപുഴ: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മൂവാറ്റുപുഴ നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. മൂവാറ്റുപുഴ പുളിഞ്ചോട് ഹോനായി നഗര്പൂനാട്ട് രതീഷ് പിജെയുടെ മകന് ആന്റോണ്‍ റിതേഷ് ആണ് മരിച്ചത്.
കഴിഞ്ഞ 30നാണ് അപകടം സംഭവിച്ചത്. വാഴപ്പള്ളിയില്‍ ഷോറൂമില്‍ നിന്നും പിറകോട്ട് എടുത്ത വാഹനത്തില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.
നിര്‍മ്മല കോളേജ് ബാച്ചിലര്‍ ഓഫ് ടൂറിസം ആന്‍ ട്രാവല്‍ മാനേജ്മെന്റ് മൂന്നാം വര്‍ഷം വിദ്യാര്‍ത്ഥിയാണ്. കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് മരണം. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ഹോളി മാഗി പള്ളി സെമിത്തേരിയില്‍ നടക്കും.


