പാലാ: സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് പാലാ ഏരിയാ സമ്മേളനം ഡിസംബര്‍ 3, 4, 5 തിയ്യതികളില്‍ രാമപുരത്ത് തുടങ്ങുന്നതിന്റെ ഭാഗമായി ഉല്പന്ന ജാഥ നടത്തപ്പെട്ടു. വെളിയന്നൂരില്‍ സിപിഐഎം പാലാ ഏരിയാ കമ്മിറ്റി അംഗം പി.ജെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
കെ.എസ് രാജു ജാഥ ക്യാപ്റ്റനും, ഷാര്‍ളി മാത്യു ജാഥാ മാനേജരുമായ ജാഥയില്‍ വി.ജി വിജയകുമാര്‍, കെ.കെ ഗിരീഷ്,എം ടിം ജാന്റീഷ്, ഷെറി മാത്യു, കര്‍ഷക സംഘം പാലാ ഏരിയാ കമ്മിറ്റി അംഗം എബ്രാഹം സിറിയക്ക് എന്നിവര്‍ പങ്കെടുത്തു. ജാഥാ പാലാ ഏരിയാ കമ്മിറ്റിയുടെ മുഴുവന്‍ ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റികളും സന്ദര്‍ശിച്ച് കാര്‍ഷിക ഉല്പന്നങ്ങള് ഏറ്റുവാങ്ങി.


