മൂവാറ്റുപുഴ: മുളവൂര്‍ എംഎസ്എം സ്കൂളില്‍ വയോജന ദിനം ആചരിച്ചു. സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ പരിസരത്ത് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരെ പഞ്ചായത്തംഗം ഇഎം ഷാജി പൊന്നാട അണിയിച്ചും, ഉപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ എംഎം സീതി മുളാട്ട് അധ്യക്ഷത വഹിച്ചു.
എംഎസ്എം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എംഎം അലി മുളാട്ട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പ്രധാന അധ്യാപിക ഇഎം സല്‍മത്ത് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്കി. അധ്യാപകരായ ഫാറുഖ് എംഎ, മുഹമ്മദ് കുട്ടി, ഷെജിലാ കെഎസ്, പിറ്റിഎ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
വയോജന ദിനത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്കായി വിവിധ മല്‍സരങ്ങളും സംഘടിപ്പിച്ചു.

