പുനലൂര്‍ മൂവാറ്റുപുഴ റോഡിന്റെ നിര്‍മ്മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകര്‍ന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിനെ സംരക്ഷിക്കാന്‍ കെട്ടിയ ഗാബിയന്‍ ഭിത്തിയുടെ ഭാഗമാണ് തകര്‍ന്നത്. പുനലൂര്‍ നെല്ലിപ്പള്ളിയില്‍ പുലര്‍ച്ചെ മൂന്നരയോടെ സംരക്ഷണ ഭിത്തി തകര്‍ന്നത്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് പാലം തകരാന്‍ കാരണമെന്ന് ഇതിനോടകം തന്നെ പരാതികള്‍ ഉയര്‍ന്നുവന്നു.
വളരെ ശക്തമായും ഉറപ്പോടെയും നിര്‍മിക്കേണ്ടതാണ് ഗാബിയന്‍ ഭിത്തി. കല്ലടയാറ്റിലെ ഒഴുക്ക് അതിശക്തമായതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു അപകടം ഉണ്ടായതെന്നാണ് വിലയിരുത്തല്‍. തകരാത്ത ഭിത്തി തകര്‍ന്നത് നാട്ടുകാര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അന്വേഷണം വേണമെന്നും അഴിമതി പുറത്തുകൊണ്ടു വരണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് എറണാകുളം പൂയംകുട്ടിയിലെ മണികണ്ഠന്‍ചാല്‍ പാലം മുങ്ങി. നാല് ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠന് ചാലിലേക്കുമുള്ള ഏക പ്രവേശന മാര്‍ഗമാണ് ഈ പാലം. പാലം മുങ്ങിയതോടെ ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.
പാലം മുങ്ങിയാല്‍ അത്യാവശ്യക്കാര്‍ക്ക് മറുകരയെത്താന്‍ പഞ്ചായത്തിന്റെ ഒരു വള്ളമുണ്ടായിരുന്നെങ്കിലും അറ്റകുറ്റപ്പണികള്‍ ചെയ്യാത്തത് കൊണ്ട് ഉപയോഗിക്കാന്‍ സാധിക്കാത്ത നിലയിലാണ്. ഇരുകരകളിലായി കുടുങ്ങിപ്പോയവര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ പാലത്തിലെ വെള്ളമിറങ്ങാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.


