കാഞ്ഞിരപ്പള്ളി: വികസനം കൊതിക്കുന്ന കാഞ്ഞിരപ്പള്ളി നയിക്കാന്‍ ജോസഫ് വാഴയ്ക്കനാണ് അനുയോജ്യനെന്ന് നടന് ജഗദീഷ്. യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി കറുകച്ചാലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തിച്ചിട്ടുള്ള മേഖലകളില്‍ മികച്ച മാതൃകകള്‍ സൃഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് ജോസഫ് വാഴയ്ക്കന്. നാടിനു നല്ലതു ചെയ്യാന്‍ കഴിവും പ്രാപ്തിയുമുള്ളവരെ വേണം തിരഞ്ഞെടുക്കാനെന്നും ജഗദീഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഡോളര്‍ കടത്തും സ്വര്‍ണ്ണക്കടത്തും ഉള്‍പ്പെടെയുള്ള അധോലോക പ്രവര്‍ത്തനങ്ങളാണ് ഇടതുസര്‍ക്കാര്‍ നടത്തിയത്. ശബരിമലയില്‍ ആക്റ്റിവിസ്റ്റുകളെ നിര്‍ബന്ധപൂര്‍വ്വം കയറ്റി വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി.

ജനങ്ങളുടെ അവകാശമായ പെന്‍ഷനും ഭക്ഷ്യ കിറ്റും ഔദാര്യമായാണ് സര്‍ക്കാര്‍ പറയുന്നത്. ഇടതുസര്‍ക്കാരിന്റെ അഴിമതികള്‍ക്കും ദുര്‍ഭരണത്തിനുമെതിരേ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതും. യു.ഡി.എഫ്. ഭരണമാണ് ഇനിവരാന്‍ പോകുന്നതെന്നും ജഗദീഷ് പറഞ്ഞു.

കറുകച്ചാല്‍ കൂത്രപ്പള്ളിയില്‍ നിന്ന് റോഷ് ഷോ ആരംഭിച്ചു. പത്തനാട് വരെ സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കനൊപ്പം തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു നീങ്ങിയ പ്രചരണത്തില്‍ ഓട്ടോറിക്ഷകളും കാറുകളിലുമായി പ്രവര്‍ത്തകര്‍ അനുഗമിച്ചു. പത്തനാട് നടന്ന സമാപന യോഗത്തില്‍ നൂറു കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. നിര്‍മാതാവ് രജപുത്ര രഞ്ജിത്ത്, യുഡിഎഫ് നേതാക്കള്‍ സംബന്ധിച്ചു.


