പേഴയ്ക്കാപ്പിള്ളി ജനറല്‍ മര്‍ച്ചന്റ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് നമ്പര്‍ C.1224 ന്റെ 11-ാം മത് വാര്‍ഷിക പൊതുയോഗവും മെമ്പര്‍ റിലീഫ് ഫണ്ടിന്റെ ഉദ്ഘാടനവും പ്രസിഡന്റ് പി. എ. കബീര്‍ നിര്‍വഹിച്ചു. സെക്രട്ടറി അമല്‍രാജ് എം 2022-2023 വര്‍ഷത്തേക്കുള്ള ബഡ്ജറ്റും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
ബാങ്കിലെ അംഗങ്ങളായ രോഗവും അവശതയും അനുഭവിക്കുന്ന മെമ്പര്‍മാര്‍ക്ക് കൈത്താങ്ങായി മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു. 25000/ രൂപ വീതം 400000/ രൂപയോളം വിതരണം നടത്തി. സഹകരണ വകുപ്പിന്റെ മെമ്പര്‍ റിലീഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് സംഖ്യ അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് ഒരു വര്‍ഷം പലിശരഹിത ലോണും മറ്റെല്ലാ ലോണുകള്‍ക്കും 1% പലിശ കുറയ്ക്കുന്നതുള്‍പ്പെടെ നടപ്പാക്കുവാനാണ് ബാങ്ക് ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
ചടങ്ങില്‍ ബോര്‍ഡ് മെമ്പര്‍മാരായ മിനി ജയന്,അനസ് കൊച്ചുണ്ണി, മൂസ.റ്റി.എ,റോയ് പോള്‍, ബ്ലെസ്സിഷിജി, ഹബീബ്. ഇ.എം, അനില്‍കുമാര്‍, എന്നിവരും ജീവനക്കാരായ മുഹിയിദ്ധീന്‍, എലിസബത്ത് സ്റ്റീഫന്‍, ഷീബ ഷാഫി, ശ്രീന. സി.കെ, മറിയം. ഒ.പി എന്നിവരും സംബന്ധിച്ചു.


