നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 15 ചോദ്യങ്ങളുമായി കഴക്കൂട്ടം നിവാസികള്‍. മോദിയെ കഴക്കൂട്ടത്തേക്ക് സ്വാഗതം ചെയ്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്എസ് ലാല്‍ കഴക്കൂട്ടം നിവാസികള്‍ക്ക് മാമ്രമല്ല കേരളത്തിലെ എല്ലാ വോട്ടര്മാര്ക്കുമായാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
യുവ ജനതയ്ക്ക് തൊഴില്‍ നല്കാന് എന്ത് പദ്ധതി ആരംഭിച്ചു? കേരളത്തിലെ വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസപരവും, സാമൂഹിക പരവുമായി സുരക്ഷിതത്വം ഉറപ്പാക്കുന്ന എന്ത് പദ്ധതി നടപ്പാക്കാനായി?, കേരളത്തിലെ ഐടി വ്യവസായത്തിന് ഉതകുന്ന എന്ത് പദ്ധതിയാണ് മുന്നോട്ട് വെച്ചത്? തുടങ്ങി യുവ ജനങ്ങളുടെ ഉന്നമനത്തിനും വികനത്തിനും എന്ത് നേട്ടമാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്നടക്കമുള്ള ചോ്യങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്.
ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കഴക്കൂട്ടം നിവാസികളുടെ 15 ചോദ്യങ്ങള്‍?
ഡോ എസ് എസ് ലാല്‍, കഴക്കൂട്ടത്തെക്ക് സ്വാഗതം?
മലയാളികള്‍, പ്രത്യേകിച്ച് കേരളത്തിന്റെ ഐടി തലസ്ഥാനമായ കഴക്കൂട്ടം നിവാസികള്‍ ഉത്തരം പ്രതീക്ഷിക്കുന്ന 15 ചോദ്യങ്ങള്‍. ആദ്യ ചോദ്യം താങ്കളുടെ സമ്മേളന വേദിയില്‍ കുറിച്ച് തന്നെയാണ്.
1. അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റി സ്റ്റേഡിയത്തിനെ രാഷ്ട്രീയ യോഗങ്ങളുടെ വേദിയാക്കിയത് ശരിയാണോ ?
2. നോട്ട് നിരോധനം കേരളത്തിന്റെ സാമ്പത്തിക നിലയെ തകര്‍ക്കാന്‍ കാരണമായെന്ന് അങ്ങ് വിശ്വസിക്കുന്നുണ്ടോ ?
3. കേരളത്തിലെ സ്വതസിദ്ധമായ മത സൗഹാര്‍ദ്ദം തകര്‍ക്കുന്നതിന് പൗരത്വ ബില്‍ കാരണമായോ ?
4. കോവിഡ് നിയന്ത്രണത്തില്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റിയോ ?
5. തകരുന്ന ജിഡിപി പുനസ്ഥാപിക്കാന്‍ എന്ത് നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടത് ?
6. കേരളത്തിലെ ഐടി വ്യവസായത്തിന് ഉതകുന്ന എന്ത് പദ്ധതിയാണ് മുന്നോട്ട് വെച്ചത് ?
7. തിരുവനന്തപുരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് എയിംസ് പദവി നല്‍കാത്തത് എന്ത് കൊണ്ട് ?
8. തിരുവനന്തപുരത്തെ മെട്രോ റെയില്‍ നിര്‍മ്മാണം എന്ത് കൊണ്ട് ആരംഭിച്ചിട്ടേയില്ല ?
9. അന്താരാഷ്ട്ര നിലവാരമുള്ള ഒരു ആശുപത്രിയെങ്കിലും കേരള തലസ്ഥാനത്ത് നല്കുവാന് കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞുവോ ?
10. കഴക്കൂട്ടം മണ്ഡലത്തിലെ അതി സുന്ദരമായ കായലുകള്‍ അന്താരാഷ്ട്ര ടൂറിസം നിലവാരമാക്കാന് എന്ത് നടപടി സ്വീകരിച്ചു ?
11. തിരുവനന്തപുരത്ത് കേരളത്തിലെ തൊഴിലില്ലാത്ത യുവ ജനതയ്ക്ക് തൊഴില്‍ നല്കാന് എന്ത് പദ്ധതി ആരംഭിച്ചു ?
12. കേരളത്തിലെ വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസപരവും, സാമൂഹിക പരവുമായി സുരക്ഷിതത്വം ഉറപ്പാക്കുന്ന എന്ത് പദ്ധതി നടപ്പാക്കാനായി ?
13. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ പ്രക്രിയ ഇഴയുന്നതെന്ത് കൊണ്ട് ?
14. ശബരിമലയ്ക്ക് ദേശീയ തീര്‍ത്ഥാടന പദവി നല്‍കാത്തത് എന്ത് കൊണ്ട് ?
15. സുപ്രീം കോടതി വിധിയുടെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ അവിടെ ആചാര ലംഘനം നടത്തിയപ്പോള്‍ അതിനെതിരെ കേന്ദ്രം നിയമനിര്‍മ്മാണം നടത്താത്തത് എന്ത് കൊണ്ട്?


