ഇടുക്കി ഉടുമ്പന്‍ചോലയില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോലയിലെ ഒരു സ്വകാര്യ ഫാമില്‍ ജോലി ചെയ്യുന്ന മധ്യപ്രദേശ് മണ്ഡല സ്വദേശികളായ അജയ കുമാര്‍, ദിലീപ്, റോഷ്ണി എന്നിവരാണ് മരിച്ചത്. ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷന് പരിധിയിലെ വട്ടക്കണ്ണി ഭാഗത്തെ കുട്ടുങ്ങല്‍ എന്നയിടത്തെ വെള്ളച്ചാട്ടത്തിലാണ് അപകടം സംഭവിച്ചത്.
വെള്ളച്ചാട്ടത്തിന് അടുത്ത് കുളിക്കാനിറങ്ങിയതായിരുന്നു മൂവരും. കുളിക്കുന്നതിനിടെ ഒരാള്‍ ഒഴുക്കില്‍പ്പെടുകയും രക്ഷിക്കുന്നതിനിടെ മറ്റു രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടതായുമാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കഴിഞ്ഞ മൂന്നു ദിവസമായി ഇവരെ കാണാതായിരുന്നു. ഉടുമ്പന്‍ചോല പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.


