നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കഭൂമിയും വീടും ഉടമയ്ക്ക് വില കൊടുത്ത് ബോബി ചെമ്മണ്ണൂര്‍ വാങ്ങി. ഇന്ന് രാവിലെ എഗ്രിമെന്റ് എഴുതി. ഇന്ന് വൈകുന്നേരം 5.30ന് ദമ്പതികള്‍ മരിച്ച വീട്ടില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്റ് ദമ്പതികളുടെ മക്കള്‍ക്ക് കൈമാറും. വീട് ഉടന്‍ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ബോബി ഏറ്റെടുക്കും.