എലത്തൂരില്‍ യു.ഡി.എഫിന് വിജയ പ്രതീക്ഷയില്ലെന്ന് മാണി സി. കാപ്പന്. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് തിരിച്ചടിയുണ്ടായിട്ടുണ്ട്. 15 ദിവസം മാത്രമാണ് പ്രചരണത്തിനായി ലഭിച്ചത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും മാണി സി. കാപ്പന് പറഞ്ഞു.
അതേസമയം പാലായില്‍ വിജയം ഉറപ്പാണെന്നും കാപ്പന് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തവണ പിടിച്ചെടുത്ത പാലാ സീറ്റില്‍ ഇത്തവണ 15000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നും കാപ്പന് പറഞ്ഞു.