എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 നു മുന്നോടിയായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. വിവിധ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഇലക്ടറല്‍ ഓഫീസര്‍മാര്‍, റിട്ടേണിംഗ് ഓഫീസര്‍മാരുടെ സ്റ്റാഫ്, അക്കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം നല്‍കിയത്.
അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഫാമിന് എസ്.എം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തിന് നേതൃത്വം നല്കി. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ക്ക് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളാണ് വിശദീകരിച്ചത്.


