വാഴക്കുളം: യൂത്ത്കോണ്‍ഗ്രസ്സ് മഞ്ഞള്ളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.ജി യൂണിവേഴ്സിറ്റി 2019-21 അധ്യയന വര്‍ഷത്തില്‍ MA ഗ്രാഫിക് ഡിസൈനില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി വാഴക്കുളത്തിന്റെ അഭിമാനമായി മാറിയ ജോസ് തങ്കച്ചന് കൂട്ടുങ്കലിനെ ഡോ. മാത്യു കുഴല്നാടന് MLA ആദരിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടിന്റോ ജോസ്, പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ്, കോണ്‍ഗ്രസ് മേഖല പ്രസിഡന്റ് ജിന്റോ ടോമി, കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ജിമ്മി തോമസ്, മണ്ഡലം സെക്രട്ടറി സാജു കണ്ണാറമ്പേല്, പഞ്ചായത്തഗം രതീഷ് മോഹനന്, യൂത്ത്കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാരായ അന്റു ജോസഫ്, സനില്‍ സജി,സൂരജ് ജോളി, കെഎസ്യു നേതാക്കന്മരായ ഡേവിസ് പയസ്, മനു മൂലെക്കുടിയില്‍, ജോസ് ഫ്രാന്‍സിസ്, സജി കളത്തിപ്പറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


