മൂവാറ്റുപുഴ: വൈസ്മെന്‍ ഇന്റര്‍നാഷ്ണല്‍ മിഡ്വെസ്റ്റ് ഇന്‍ഡ്യ റീജിയണ്‍ സോണ്‍ മൂന്നിന്റെ ലെഫ്റ്റനന്റ് റീജിയണല്‍ ഡയറക്ടര്‍ ഇലക്ടായി ബേബി മാത്യുവിനെ തെരഞ്ഞെടുത്തു. മൂവാറ്റുപുഴ ടവേഴ്സ് വൈസ്മെന്‍സ് ക്ലബ്ബ് അംഗമാണ്. എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലയായ മൂവാറ്റുപുഴ കോതമംഗലം, ഇടുക്കി ജില്ല മുഴുവനും ഉള്‍പ്പെടുന്നതാണ് സോണ്‍ മൂന്ന്. 2018-19 വര്‍ഷം ഡിസ്ട്രിക് ഗവര്‍ണര്‍ ആയിരിക്കെ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്നാഷ്ണലിലേയും ഇന്‍ഡ്യ ഏരിയായിലെയും മിഡ്വെസ്റ്റ് ഇന്‍ഡ്യ റീജിയണിലേയും ഏറ്റവും മികച്ച ഡിസ്ട്രിക്ട് ഗവര്‍ണറായി തെരഞ്ഞെടുക്കുകയും നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനാകുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ കേരള പ്രിന്റേഴ്സ് അസ്സേസിയേഷന് മൂവാറ്റുപുഴ മേഖല സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴ മേക്കടമ്പ് കടുവാക്കുഴിയില്‍ കെ.യു. മത്തായിയുടേയും ഏലിയാമ്മയുടേയും മകനാണ്. മൂവാറ്റുപുഴയില്‍ ലേസര്‍ പോയിന്റ് ഗ്രാഫിക് ഡിസൈനിംഗ് സെന്റര്‍, ഇമേജ് ഗ്രാഫിക്സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിവരുന്നു.


