കൊച്ചി : തൊട്ടതെല്ലാം പൊന്നാക്കി ഉല്ലാസ് തോമസ് പടിയിറങ്ങി. 450 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍, മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച് സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന കിരീടം ചൂടിയാണ് ഉല്ലാസ് തോമസ് പ്രസിഡന്റ് പദവി ഒഴിയുന്നത്. ചികിത്സ, കൃഷി, വിദ്യാഭ്യാസ മേഖലകളിലെ മികവിന് പുറമെ ആദിവാസി – ദളിത്, ശിശു – വനിതാ, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് കൈ താങ്ങ് നല്കുന്ന പദ്ധതികളും നടപ്പാക്കി .
കോവിഡ് കാലഘട്ടത്തിലും നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും മികച്ച കോവിഡ് കാല കരുതല്‍ പദ്ധതികള്‍ തയ്യാറാക്കി ഗ്രാമീണ ജനതക്കായി ആശ്വാസ പദ്ധതികള്‍ ഒരുക്കുകയും ചെയ്തു. രാജ്യത്തെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ഗ്രാമസഭക്ക് രൂപം കൊടുത്തതും ഉല്ലാസ് പ്രസിഡന്റായിരുന്ന കാലയളവിലാണ്.
ഷീ പാര്‍ലമെന്റും മോഡല്‍ നിയമസഭയും, പെണ്ണെഴുത്തും ചിത്രശാലയും, സ്ത്രീശാക്തീകരണം, ജില്ലാ സംരംഭകത്വ ഇടനാഴി, ഓപ്പണ്‍ ജിം, ഹമാര ഘര്‍, ടര്‍ഫ് കോര്‍ട്ട്, വിജയഭേരി, മാരിവില്ല് – ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള പ്രത്യേക പരിപാടി, ട്രാന്‍സ്ജെന്‍ഡര്‍ ഗ്രാമസഭ, പിങ്ക് കഫേ-കോഫി കിയോസ്കുകള്‍, അപ്പാരല്‍ പാര്‍ക്ക്, ഇ-ഓട്ടോ, ധ്വനി – എഫ്.എം പ്രക്ഷേപണം, ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാള്‍ ആധുനികവത്കരണം, റിവൈവ് പദ്ധതി, നൈപുണ്യ നഗരം, മികവ് പദ്ധതി, കിരണം പദ്ധതി, അമൂല്യം പദ്ധതി, വെബ്ജാലകം പദ്ധതി, ഹരിത കാര്യാലയം പദ്ധതി, കവചം പദ്ധതി, ബ്ലൂ ആര്‍മി, വിദ്യാഭ്യാസം, ഖാദിക്കും കൈതാങ്ങ്, വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനവുമായി ജലതരംഗം പദ്ധതി, അഭയം – തെരുവ്നായ സംരക്ഷണ കേന്ദ്രം, ചെല്ലാനത്തിനും കൈതാങ്ങ്, കാരുണ്യ സ്പര്‍ശം: ഡയാലിസിസ് തുടര്‍ ചികിത്സാ പദ്ധതി എന്നിവ നടപ്പാക്കി.
സ്നേഹ സ്പന്ദനം, പാലിയേറ്റീവ് കെയര്‍, രാജഹംസം പദ്ധതി, ഉണ്ണിക്കൊരുമുത്തം, വയോരക്ഷ പദ്ധതി, സാന്ത്വനസ്പര്‍ശം – അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് മരുന്നു വിതരണം, ചലനം പദ്ധതി, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, ഹീമോഫീലിയ ചികിത്സയില്‍ രാജ്യത്തിന് മാതൃക, പട്ടിക വര്‍ഗ്ഗ ഊരുകളിലെ സ്ത്രീകള്‍ക്കായി കവര്‍ ആന്‍ഡ് കെയര്‍, നന്മ പദ്ധതി, പുനര്‍ജനി പദ്ധതി, ആരോഗ്യരംഗത്ത് മികച്ച ചികിത്സ, ക്യാന്‍സര്‍ വിമുക്ത കേരളം, കേരഗ്രാമം, ജില്ലാ കൃഷിത്തോട്ടങ്ങളും ഫാം ടൂറിസവും, ആലുവ തുരുത്തിലേക്ക് പ്രത്യേക ബോട്ട്, ആലുവ ഫാം – കാര്‍ബണ്‍ ന്യൂട്രല്‍ ഫാം, ജൈവവള നിര്‍മ്മാണ യൂണിറ്റ്, സമഗ്ര കാര്‍ഷിക വികസന പാക്കേജ്, ഞാറ്റങ്ങാടി – കാര്‍ഷികോത്സവം, മത്സ്യമേഖല-കൂട് മത്സ്യകൃഷി, മത്സ്യവിത്ത് നിക്ഷേപം തുടങ്ങി ജനോപകാരപ്രദമായ ഒട്ടനവധി വികസന പ്രവര് ത്തനങ്ങളാണ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടപ്പിലാക്കിയത്.
കഴിഞ്ഞ 3 വര്‍ഷം നടത്തിയ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിരവധി ദേശീയ – സംസ്ഥാന അവാര്‍ഡുകള്‍ ഈ കാലയളവില്‍ ജില്ലാ പഞ്ചായത്തിന് ലഭിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ച വക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഉന്നത പുരസ്കാരമായ 2021 – 22 വര്‍ഷത്തെ സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം എറണാകുളം ജില്ലാ പഞ്ചായത്തിന് ലഭിച്ചു. ആരോഗ്യ മേഖലയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ആര്‍ദ്രകേരളം പുരസ്കാരം മൂന്നാംസ്ഥാനം ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി.
ഹീമോഫീലിയ ചികിത്സ മികവില്‍ മൂന്ന് അന്തര്‍ ദേശീയ പുരസ്കാരങ്ങളുമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആലുവയിലെ ഹീമോഫീലിയ സമഗ്ര ആരോഗ്യ കേന്ദ്രം രാജ്യത്തിന് മാതൃകയായി. വിവിധ മേഖലകളില്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള രാജീവ് ഗാന്ധി ദേശീയ അവാര്‍ഡ് ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ ഉല്ലാസ് തോമസ് ഏറ്റുവാങ്ങി.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ലോക് ബന്ധു രാജ് നാരായണ്‍ ജി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ രാംവിലാസ് പുരസകാരവും കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ് കോളേജ്, മരിയന്‍ അക്കാദമി ഏര്‍പ്പെടുത്തിയ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ബസേലിയന് അവാര്‍ഡും ഉല്ലാസ് തോമസിന് ലഭിച്ചിരുന്നു.ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ മുമ്പാകെ ഉല്ലാസ് തോമസ് രാജി സമര്‍പ്പിച്ചു. മനോജ് മൂത്തേടനാണ് നിയുക്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. മുന്‍ ധാരണ പ്രകാരമാണ് സ്ഥാനമാറ്റം.