കേരളത്തെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തില്‍ ഗവര്‍ണര്‍ ആയപ്പോള്‍ സന്തോഷിച്ചു. മികച്ച മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് കേരളമെന്ന് ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ഡല്‍ഹിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
1969 ലാണ് കേരളത്തെ കുറിച്ച് കേട്ടത്. സ്കൂളിനെ പള്ളിക്കൂടമാക്കിയ സംസ്ഥാനമാണ് കേരളം. സാമൂഹിക സംഘര്‍ഷമില്ലാതെ പരിവര്‍ത്തനം നടന്ന പ്രദേശമാണ് കേരളം. കേരളത്തിന് സമാനമായി മുന്നേറിയ മറ്റൊരു സംസ്ഥാനവും ഇന്ത്യയില്‍ ഇല്ല. കേരളത്തോട് സ്നേഹം മാത്രമാണുള്ളത്. ഡല്‍ഹിയില്‍ നടന്ന പരിപാടിയിലായില്‍ മലയാളത്തിലായിരുന്നു ഗവര്‍ണറുടെ പ്രസംഗത്തിന്റെ ആരംഭം.
അതേസമയം ഡല്‍ഹിയിലെ കേരളഹൗസാണ് മുഖ്യമന്ത്രിയും ഗവര്‍ണറും താമസിക്കുന്നതെങ്കിലും പരസ്പരം മുഖത്തോട് മുഖം വരാതെയാണ് ഇരുവരുടെയും നീക്കം. ഒരേ സമയം ഇരുവരും എത്താതെ നോക്കാന്‍ വലിയ തത്രപ്പാടിലാണ് സുരക്ഷ ഉദ്യോഗസ്ഥരുമുള്ളത്.


