ഇടുക്കി നെടുങ്കണ്ടത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന് മരിച്ചു. പാറത്തോട് കോളനിയിലെ സന്തോഷ് കാര്‍ത്തിക് ആണ് മരിച്ചത്. കുട്ടി അപസ്മാര രോഗിയായിരുന്നു. ഒരു വയസ് മുതല്‍ കുട്ടി അപസ്മാരത്തിന് ചികിത്സ തേടിയിരുന്നു.
ഇന്നലെ രാവിലെ മുതലാണ് കുട്ടിയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി വളരെ അവശനായിരുന്നു. ആശുപത്രിയില്‍ ചികിത്സ നല്‍കിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.


