കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പ്രതികാര നടപടിയെടുത്തതായി യുവാവിന്റെ പരാതി. പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പൊലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാണ് യുവാവിന്റെ പരാതി. ആലുവ സ്വദേശി ടിഎം അനസിനാണ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്.
കൊച്ചിന് ഷിപ്പിയാര്ഡിലേക്കുള്ള ജോലി ആവശ്യത്തിനായുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെന്നാണ് യുവാവ് ആരോപിക്കുന്നത്. ഒരു കേസിലും താന്‍ പ്രതിയല്ലെന്നും അനസ് പറയുന്നു. മുസ്ലിം ജമാഅത്ത് മഹല്ല് ഏകോപന സമിതി നടത്തിയ പറവൂര്‍ ആലുവ ലോങ് മാര്‍ച്ചില്‍ ആണ് അനസ് പങ്കെടുത്തത്.
അതേസമയം അനസിന്റെ രേഖകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ക്ലിയറന്‍സ് നാളെ നല്‍കുമെന്നും പൊലീസ് വ്യക്തമാക്കി.


