വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോ ആക്രമിച്ച് ബസുകള്‍ തകര്‍ത്ത സംഭവത്തിലും പൊലീസ് കേസെടുത്തു. കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബസ് തകര്‍ത്തതിലൂടെ 7,96,000 രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു.
വിഴിഞ്ഞം പൊലീസ് സ്റ്റേഷന് ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വധശ്രമം ലഹളയുണ്ടാക്കല്‍, പൊലീസ് സ്റ്റേഷന് ആക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇന്നലെ നടന്ന ആക്രണത്തില്‍ 38 ഓളം പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു.
കനത്ത ജാഗ്രതയിലാണ് വിഴിഞ്ഞം തുറമുഖവും തീരദേശ മേഖലകളും. സമര പന്തല്‍ അടക്കമുളള സ്ഥലങ്ങളില്‍ പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ശബരിമലയില്‍ നിന്ന് നൂറു പൊലീസുകാരെയും വിഴിഞ്ഞത്തേക്ക് നിയോഗിച്ചിട്ടുണ്ട്.
ശബരിമല അഡീഷണല്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് വിഴിഞ്ഞത്ത് നിയോഗിച്ചത്. ഉടന്‍ വിഴിഞ്ഞത്ത് എത്താനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.