എങ്ങനെയാണ് തന്നെ വിലക്കാന്‍ പറ്റുക? കൈയും കാലും കെട്ടിയിടോ.’ ദ ക്യൂവിന് കൊടുത്ത അഭിമുഖത്തിൽ ഷെയ്ൻ തുറന്നടിച്ചു. വെയില് സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകനില്‍ നിരവധി അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നതെന്നും. അതിനെതിരെ മുടി മുറിച്ചെങ്കിലും താന്‍ പ്രതിഷേധിക്കണ്ടെയെന്നും ഷെയ്ൻ ചോദിക്കുന്നു.
‘വെയില് എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തില്‍ സഹകരിച്ചു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് ലൊക്കേഷനില്‍ നിന്ന് പോയത്.പുതിയ സിനിമയായ വലിയ പെരുന്നാള്‍ തീയറ്റര്‍ കാണിക്കില്ലെന്ന് വരെ അവർ ഭീഷണിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും ഇതില്‍ ഒരു രാഷ്ട്രീയമുണ്ടെന്നും ഷെയ്ൻ പറയുന്നു.
ഇന്നലെ രാത്രി വരെ നിര്‍മാതാക്കളുടെ സംഘടനയിലെ ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പറഞ്ഞത് പ്രശ്നം തീര്‍ക്കാം, വിലക്ക് ഉണ്ടാകില്ലെന്നാണ്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നത്. എനിക്ക് അറിയാവുന്ന ജോലി സിനിമയാണ് ആ ജോലി തന്നെ ചെയ്യും. ഒരു സിനിമയും പൂർത്തിയാക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഷെയ്ൻ പറയുന്നു.


