ബന്ധുവായ വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍. കിളിമാനൂര്‍, തട്ടത്തുമല സ്വദേശി ആര്. അംജിത്തിനെയാണ് കിളിമാനൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 23 ന് പുലര്‍ച്ചെ 3.30 നായിരുന്നു സംഭവം.
ഒറ്റയ്ക്കു താമസിക്കുന്ന 79 വയസുള്ള വൃദ്ധയുടെ വീട്ടില്‍ ബന്ധുവായ യുവാവ് എത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറി മാറാന്‍ ശ്രമിച്ച വൃദ്ധയെ ക്രൂരമായി മര്‍ദിച്ചവശയാക്കിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ വൃദ്ധയെ രാവിലെ ബന്ധുക്കളെത്തി ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതി ഒളിവിലായിരുന്ന സ്ഥലത്ത് എത്തി പിടികൂടുകയായിരുന്നു. യുവാവ് മുന്‍പും സമാന കേസില്‍ പ്രതിയായിട്ടുണ്ട്.
നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള യുവാവ് കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുമാണ്. കിളിമാനൂര്‍ എസ്.എച്ച്.ഒ എസ്. സനോജിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ വിജിത്ത് കെ. നായര്‍, രാജേന്ദ്രന്, എഎസ്ഐ ഷാജു, സീനിയര്‍ സി.പി.ഒ കിരണ്‍, സി.പി.ഒ പ്രജിത്ത്, വനിതാ സീനിയര്‍ സി.പി.ഒ ശ്രീജ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.


