ചങ്ങനാശേരി ബൈപാസില്‍ ബൈക്ക് അപകടമുണ്ടാക്കിയ യുവാവിന്റെ ഹെല്‍മെറ്റില്‍ ക്യാമറ കണ്ടെത്തിയതായി പൊലീസ്. ദൃശ്യങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനാണ് ഇത് ഉപയോഗിച്ചതെന്ന് കരുതുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
കോട്ടയത്തെ പല റോഡുകളിലും ബൈക് റേസിങ്ങും സ്റ്റണ്ടും നടക്കുന്നതായി ആര്‍ടിഒ വെളിപ്പെടുത്തി. നമ്പര്‍ പ്ലേറ്റില്ലാതെ യുവാക്കള്‍ ബൈക്കോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇന്നലെയാണ് ചങ്ങനാശ്ശേരി ബൈപാസില്‍ മൂന്ന് പേരുടെ ജീവന് കവര്‍ന്ന അപകടമുണ്ടായത്. ബൈക്കുകളുടെ മല്സരയോട്ടത്തിനിടെയാണ് അപകടമുണ്ടായത്. മല്‍സരിച്ച് ഓടിച്ചവരില്‍ ഒരാള്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചു. പുതുപ്പള്ളി സ്വദേശി 18 വയസുള്ള ശരത്, പുഴവാത് സ്വദേശി 67 വയസുള്ള മുരുകന് ആചാരി, 41 വയസുള്ള സേതുനാഥ് നടേശന് എന്നിവരാണ് മരിച്ചത്.
ശരത് അമിത വേഗത്തില്‍ ഓടിച്ച ബൈക്ക് മുരുകനും, സേതുനാഥും സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലേക്കും ബൈക്ക് ഇടിച്ചു കയറി.


