പത്തനംതിട്ട തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന്‍ എതിരെയാണ് വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസെടുത്തത്.
യുവതിയെ കാറില്‍ കയറ്റി അവരെ മയക്കിക്കിടത്തി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഭീഷണി. ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവതി പരാതി നല്കി. കേസിലെ രണ്ടാം പ്രതി ഡിവൈഎഫ്ഐ നേതാവായ നാസറാണ്. പീഡനം, നഗ്ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍, എന്നീ വകുപ്പുകളാണ് ഒന്നും രണ്ടും പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 10 പേര്‍ക്കെതിരെ കേസ് എടുത്തത്.
സി സി സജിമോനെതിരെ മുമ്പും കേസുകളുണ്ടായിട്ടുണ്ട്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ ഡി എന്‍ എ പരിശോധനയില്‍ ആള്‍മാറാട്ടത്തിനും ശ്രമിച്ചിച്ചിരുന്നു. ഇതേ തുടര്‍ന്ന് തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്ന സജിമോനെ പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു.


