കൊട്ടാരക്കരയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല മാറ്റണമെന്നാവശ്യപ്പെട്ട് ബിവറേജിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറസ്റ്റ് ചെയ്തു. നിലവില്‍ ഈ ബിവ്റേജസ് കോര്പറേഷന് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസുണ്ട്. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു തീരുമാനമുണ്ടാകുന്നതുവരെ ഔട്ട്ലെറ്റ് തുറക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു എംപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്.
മദ്യശാല മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ ഇവിടെ നിന്ന് മടങ്ങുകയുള്ളൂ എന്ന നിലപാടില്‍ കുത്തിയിരിപ്പ് സമരമാണ് എംപിയും സംഘവും നടത്തിയത്. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന പ്രകടനത്തിനൊടുവില്‍ കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എംപിയെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.


