പൂരം കലക്കൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുരേഷ് ഗോപി രക്ഷകനായാണ് കളിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ അറിവോടെയാണ് പുരം അതിൽ ഇടപെട്ടതെന്നും സതീശൻ വ്യക്തമാക്കി. പൂരം കലക്കലിലെ അന്വേഷണം ഫലപ്രദമല്ല. മുഖ്യമന്ത്രി ആർഎസ്എസിനെ സന്തോഷിപ്പിക്കുന്നു.
വെടിക്കെട്ട് മാത്രമല്ല പല ചടങ്ങുകളും വൈകിപ്പിച്ചുവെന്നും സതീശൻ പറഞ്ഞു. കേസെടുത്താൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. പൂരം കലക്കിയതാണെന്ന് സിപിഐ പോലും പറഞ്ഞു. എൽഡിഎഫിന്റെ മുന്നണികളിൽ ഭിന്നതയുണ്ട്. കോൺഗ്രസിൽ ഒരു കുഴപ്പവുമില്ല.