കോട്ടയം: നിയന്ത്രിത സ്ഫോടനത്തിലൂടെ നാഗമ്പടത്തെ പഴയ റെയില്‍വെ മേല്‍പ്പാലം തകര്‍ക്കാന്‍ നടത്തിയ നീക്കത്തെ ട്രോളി സോഷ്യല്‍ മീഡിയ. പാലം സ്ഫോടനത്തിലൂടെ പൊളിക്കുമെന്ന് അറിഞ്ഞ് മാദ്ധ്യമങ്ങള്‍ സ്ഥലത്ത് എത്തിയിരുന്നു.

ചില ഓണ്‍ലൈന്‍ മീഡിയകള്‍ പാലം പൊളിക്കുന്നത് ഫേസ്ബുക്കിലൂടെ ലൈവും ചെയ്തിരുന്നു. എന്നാല്‍ കാത്തിരിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാത്തിരുന്ന അക്ഷമരായവര്‍ ട്രോളുമായി രംഗത്തെത്തി.

മിഥുനത്തിലെ തേങ്ങ ഉടക്കല്‍ സാഹചര്യവുമായാണ് ട്രേളന്മാര് ഇതിനെ ബന്ധിപ്പിച്ചത്. രണ്ട് തവണയാണ് മേല്‍പ്പാലം തകര്‍ക്കാനുള്ള നീക്കം പരാജപ്പെടുന്നത്. ഇതോടെ പാലം പൊളിക്കല്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചുവെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് രാവിലെ 11 നും വൈകീട്ട് അഞ്ചിനും നടത്തിയ നിയന്ത്രിത സ്ഫോടനങ്ങളാണ് പരാജയപ്പെട്ടത്. നിയന്ത്രിത സ്ഫോടനത്തിലൂടെ പാളം പൊളിക്കുന്നത് കാണാന്‍ നിരവധിപേരാണ് മണിക്കൂറുകളോളം കാത്തുനിന്നത്. പരാജയപ്പെട്ട രണ്ട് സ്ഫോടനങ്ങള്‍ പഴയ മേല്‍പ്പാലത്തിന് ബലക്ഷയമുണ്ടാക്കിയോ എന്നകാര്യത്തില്‍ ആശങ്കയുണ്ട്.


