സമൂഹ മാധ്യമത്തില്‍ പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പ് പങ്ക് വെച്ച വിദ്യാര്‍ത്ഥി ആത്മത്യക്ക് ശ്രമിച്ചു. ക്ളാപ്പന സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷക്കായ കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഓച്ചിറ പൊലീസിനെതിരെയാണ് ആരോപണം. വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം ഓച്ചിറ പൊലീസ് ആരോപണം നിഷേധിച്ചു.
ചികിത്സയിലുള്ള വിദ്യാര്‍ഥി ഉള്‍പ്പെടെ നാലു പേരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നാണ് വിദ്യാര്‍ത്ഥിയുടെ ആരോപണം. സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിദ്യാര്‍ത്ഥി ആത്മഹത്യാ കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ മാസം 23ആം തിയതിയാണ് സംഭവം നടക്കുന്നത്.
വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കളവാണെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് തമ്മിലടിക്കുകയാണുണ്ടായത്. ഏകപക്ഷീയമായ ആക്രമണമല്ല ഉണ്ടായതെന്നും പൊലീസ് പറഞ്ഞു. സംഘര്‍ഷത്തിനു ശേഷം ഇരുകൂട്ടരും പരാതി നല്‍കിയതായി പൊലീസ് അറിയിച്ചു.


