തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന് നടക്കും. ഭാരവാഹികൾക്കുള്ള ചുമതല വിഭജിച്ച് കൊടുക്കലാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട. പൗരത്വ നിയമത്തിനെതിരായ തുടർസമരങ്ങളും ചർച്ച ചെയ്യും. അതിനിടെ പട്ടികയ്ക്കെതിരെ കെ മുരളീധരൻ ഉന്നയിച്ച വിമർശനവും യോഗത്തിൽ ചർച്ചയാകും. കെപിസിസി ഭാരവാഹി പട്ടികയില്‍ ആകെ 47 പേരാണ് ഉള്ളത്. ഇതിൽ 12 പേർ വൈസ് പ്രസിഡന്റുമാരും 34 പേർ ജനറൽ സെക്രട്ടറിമാരുമാണ്. പിസി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, കെപി ധനപാലൻ, കെസി റോസക്കുട്ടി, പദ്മജ വേണുഗോപാൽ, മോഹൻ ശങ്കർ, സിപി മുഹമ്മദ്, മൺവിള രാധാകൃഷ്ണൻ, ടി സിദ്ധിഖ്, ശരത്ചന്ദ്ര പ്രസാദ്, ഏഴുകോൺ നാരായണൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.