തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണ പിള്ള. കുടുംബത്തില്‍ പിറന്ന യുവതികള്‍ ശബരിമലയില്‍ പോകില്ലെന്നും കേരള കോണ്‍ഗ്രസ് ചെയര്മാന് പറഞ്ഞു. ‘ഇതുവരെ പോയവര്‍ ആക്ടിവിസ്റ്റുകളും ചുംബനസമരക്കാരുമാണെന്നും ബാലകൃഷ്ണ പിള്ള പ്രതികരിച്ചു. 
താന്‍ അയ്യപ്പജ്യോതിക്കൊപ്പമില്ലെന്നും വനിതാ മതിലിനോപ്പമാണെന്നും പിള്ള പറഞ്ഞു. ഇടതുമുന്നണിയുടെ നിലപാടാണ് കേരള കോണ്‍ഗ്രസ് ബിയുടെ നിലപാടെന്നും ബാലകൃഷ്ണ പിള്ള വ്യക്തമാക്കി. അതേസമയം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരേ പിള്ള രൂക്ഷമായി വിമര്‍ശിച്ചു. സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കില്‍ സ്വന്തമായി ആവാമെന്നായിരുന്നു പിള്ളയുടെ പ്രതികരണം.


