തിരുവനന്തപുരം പാച്ചല്ലൂരില്‍ നൂലുകെട്ട് ദിവസം കൈക്കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നു. പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി നെടുമങ്ങാട്ടുള്ള തന്റെ അമ്മയെ കാണിക്കാനെന്ന് പറഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണന് കൊണ്ടുപോയത്. മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. ഉണ്ണികൃഷ്ണനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നുവെന്ന് അമ്മൂമ്മ ചന്ദ്രിക പറഞ്ഞു.
കുഞ്ഞിന്റെ കൊലയില്‍ ഗൂഢാലോചന നടന്നതിന്റെ തെളിവ് പുറത്ത് വന്നു. കുഞ്ഞിനെ ആറ്റിലെറിഞ്ഞ സ്ഥലത്ത് പ്രതി ബുധനാഴ്ചയും എത്തിയിരുന്നു. വ്യാഴാഴ്ച രാത്രി ഏഴു മണിക്കാണ് കുഞ്ഞിനെ ആറ്റിലെറിഞ്ഞത്. രണ്ടു തവണയും പ്രതിയെ കണ്ടെന്ന് ദൃക്സാക്ഷി രാജന് പറഞ്ഞു.
തിരുവനന്തപുരം തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ ആറ്റിലെറിഞ്ഞ കൊന്ന പിതാവ് ഉണ്ണിക്കൃഷ്ണനും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ്. ആസൂത്രിതമായാണ് ഉണ്ണിക്കൃഷ്ണന് കുഞ്ഞിനെ കൊന്നതെന്നു സംശയമുണ്ടെന്ന് തിരുവല്ലം സി.ഐ. വി. സജികുമാര്‍ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിശ്രമിച്ചുവെന്നും സി.ഐ പറഞ്ഞു
ട്രാഫിക് വാര്‍ഡര്‍ കൂടിയായ ഭാര്യയും ഉണ്ണിക്കൃഷ്ണനും വേര്‍പിരിഞ്ഞായിരുന്നു താമസം. കുഞ്ഞുമായി ഉണ്ണിക്കൃഷ്ണന് തിരിച്ചെത്താതിരുന്നതോടെയാണ് ഭാര്യ പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണിക്കൃഷ്ണനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു.


