കൊച്ചിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഏലൂര്‍ മഞ്ഞുമ്മലിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫര്‍ഷാദ് ഖാന്, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്. രക്ഷപെട്ട മൂന്നു പ്രതികളെ കണ്ടെത്താന്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ സഹായം തേടി.
മാര്‍ച്ച് മുതല്‍ പ്രതികള്‍ പലതവണ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തെന്നാണ് വിവരം. കുട്ടിയെ വിഷാദരോഗത്തിന് ചികില്സിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലായിരുന്നതിനാല്‍ മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികള്‍ താമസിച്ചിരുന്നത് ഈ വീടിന് സമീപമായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്ച്ചിലായിരു ആദ്യ ബലാല്‍സംഗം. ബന്ധുക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവരുടെ മുറിയില്‍ വിളിച്ചു വരുത്തിയും പീഡിപ്പിച്ചു. ജൂലൈ 30 ന് ഇടപ്പള്ളിയില്‍ വച്ചും, ഓഗസ്റ്റില്‍ കുന്നുംപുറത്തു വച്ചും പെണ്‍കുട്ടി ബലാല്‍സംഗത്തിനു ഇരയായി. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. ബന്ധുക്കളുടെ പരാതിയില്‍ ഏലൂര്‍ പൊലീസ് കേസ് എടുത്തു. അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് യു.പി.സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്, ഹനീഫ് എന്നിവര്‍ അറസ്റ്റിലായത്.


