കോടതികൾക്ക് വിശ്വാസങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് ദ്വിതീയൻ പാത്രിയർക്കീസ് ബാവ. ജനങ്ങളാണ് ഏത് വിശ്വാസം സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന്റെ ഭാഗമായി പത്തനംതിട്ട മഞ്ഞിനക്കര സെന്റ്. സ്റ്റീഫൻസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എത്തിയതായിരുന്നു അദ്ദേഹം. ആരോടാണ് വിധേയത്വമെന്ന് തീരുമാനിക്കേണ്ടത് സ്വയമാണെന്നും അത് അടിച്ചേൽപ്പിക്കരുതെന്നും ബാവ പറഞ്ഞു. നിയമത്തെയും നിയമ സംവിധാനത്തെയും ബഹുമാനിക്കുന്നുണ്ട്. ദൈവത്തിന്റെ ആലയത്തെ തകർക്കാൻ ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് എങ്ങനെ കഴിയുമെന്നും ബാവ ചോദിച്ചു. പള്ളികൾ തകർത്ത് വിശ്വാസത്തെ അടിയറവ് പറയിക്കാമെന്ന് ആരും കരുതണ്ടെന്നും ഏതെങ്കിലും പള്ളിയോ സ്ഥാപനമോ നഷ്ടപ്പെട്ടാൽ വീണ്ടും പുതിയ നിർമ്മിച്ച് വിശ്വാസം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

