കോട്ടയം: ശബരിമലയിലേക്ക് വീണ്ടും പോകണമെന്ന് മലകയറാനെത്തിയ ബിന്ദുവും കനക ദുര്‍ഗ്ഗയും. പൊലീസിനോടാണ് ഇരുവരും ഇക്കാര്യം ആവശ്യപ്പെട്ടത്. സുരക്ഷ ആവശ്യപ്പെട്ട് ഇരുവരും പൊലീസിന് കത്ത് നല്കി. എന്നാല്‍ ശബരിമലയില്‍ പോകുന്നതിന് സുരക്ഷ നല്കാന് കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്. സ്വന്തം ഉത്തരവാദിത്വത്തില്‍ മലകയറണമെന്നും പൊലീസ് ഇവരെ അറിയിച്ചു. അതേസമയം ഇരുവരുടേയും നിലപാട് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് കോട്ടയം ഡിവൈഎസ്പി ശ്രീകുമാര്‍ വ്യക്തമാക്കി.
രാവിലെ മലകയറാനെത്തിയ ഇരുവരെയും പ്രതിഷേധത്തെ തുടര്‍ന്ന് പൊലിസ് തിരിച്ചിറക്കുകയായിരുന്നു. മടങ്ങുന്നതിനിടെ തങ്ങളെ വീണ്ടും മലകയറ്റാമെന്ന് പൊലിസ് ഉറപ്പുതന്നിട്ടുണ്ടെന്നായിരുന്നു ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്.


